Monday, November 3, 2008

സ്നേഹം അനുകരണമാകയാല്‍...?


നമ്മുടെയെല്ലാം ചെറുതും വലുതുമായ അനേകായിരം കാല്‍പാടുകളമര്‍ന്ന, കറങിക്കൊണ്ടിരിക്കുന്ന ഈ ഉരുണ്ട ഭൂമിയില്‍ അതിലും വേഗതയില്‍ കറങുന്ന മനുഷ്യന്റെ മനസ്സിലെ സ്നേഹത്തിനുമാത്രം വേഗത ഒട്ടുമില്ല, ഉള്ളതോ പകുതിയും ക്രത്രിമമാര്‍‍ന്നതും.

ഉണ്ണാന്‍, ഉറങാന്‍, സ്വപ്നം കാണാന്‍ ഇവയൊന്നും പടിപ്പിച്ച് പരിശീലിപ്പിച്ച് വളര്‍ത്തി‍യെടുക്കാന്‍ ഇവിടെ കലാലയങളില്ല, അധ്യാപകരില്ല. അല്ല അതിന്റെ ആവശ്യമില്ലതാനും, എല്ലാം മനുഷ്യജീവന് ജന്മസിദ്ധം. അതുപോലെതന്നെയാണു സ്നേഹവും, അതും ആരും ആര്‍ക്കും പടിപ്പിച്ചുകൊടുക്കേണ്ടതില്ല; എങിനെ സ്നേഹിക്കണമെന്നും, എങിനെ അത് പ്രകടിപ്പിക്കണമെന്നതുമെല്ലാം.

ഒരു ജീവനുള്ള മനുഷ്യന് സംസാരിക്കാനും, നടക്കുവാനും, ഓടുവാനും, ചാടുവാനും എന്തിനും ഏതിനും അവന്റേതായ ഒരു ശൈലിയും, താളവും ഭാവവുമുണ്ട്. അതിനെയെല്ലാം തട്ടിതെറിപ്പിച്ച് അന്യരുടെ സ്നേഹമയമായ മധുരമേറുന്ന നിമിഷങളെ, പരിശുദ്ധമായ സ്നേഹം കൊണ്ട് പൊതിഞ നമ്മുടെ സ്വന്തം ജീവിതത്തില്‍ കലര്‍താന്‍‍ ശ്രമികുമ്പോള്‍ നമുക്ക് നഷ്ട്മാവുന്നത് നമ്മുടേത് മാത്രമായ സ്നേഹവികാരങളെയാണ്.

എന്തിന് മറ്റുള്ളവര്‍ സ്നേഹിക്കുമ്പോലെ അനുകരിക്കാന്‍ നാം ശ്രമിക്കുന്നത്...?
എന്താ നമുക്കറിയില്ലേ സ്നേഹിക്കാന്‍...?
എല്ലാം അറിയാം എങ്കിലും ഒരു പരീക്ഷണം അല്ലേ...?

അങിനെ അനുകരിച്ചാകര്‍ശിക്കാന്‍ ശ്രമികമ്പോള്‍ നാം അറിയുന്നില്ല പരമാര്‍ത്ഥമായ സ്നേഹമെന്തെന്ന്..അങിനെയുള്ളവരുടെ സ്നേഹത്തിനിരയാവുന്നവരും, ആ സ്നേഹത്തിന്റെ ഉടമാവകാശികളും തമ്മില്‍ കേവലം വാക്കുകൊണ്ടുള്ളൊരു സ്നേഹാഭിനയമായെ എനിക്കെന്റെയീ കണ്ണുകളിലൂടെ കാണാന്‍ കഴിയൂ...അതിനി ഇപ്പോ സ്വന്തം അമ്മയോടായലും, പെങളോടായലും, മകളോടായാലും, ഭാര്യയോടായാലും, കാമുകിയോടായാലും, കാമുകനോടായാലും.

നമുക്കാരോടെങ്കിലും സ്നേഹം തോനുന്നുണ്ടെങ്കില്‍, സ്നേഹിക്കാന്‍ തോനുന്നുണ്ടെങ്കില്‍ അവരോടായ് എന്റെ ചെറിയ ഒരപേക്ഷ;സ്നേഹിക്കണം, പക്ഷേ അതു നമ്മുടെയെല്ലാം ഉള്ളിന്റെയുള്ളിലെ ദൈവം നമുക്കറിഞുനല്‍കിയ സ്നേഹിക്കുവാനുള്ള നമ്മുടെ കഴിവും, കഴിവുകേടുകളും പ്രയോജനപ്പെടുത്തി മാത്രം. എല്ലാവര്‍കുമുണ്ട് പരിമിതികള്‍, അതോര്‍ത്ത് ആരും സങ്കടപ്പെടേണ്ടതില്ല. എല്ലാം ഭാഗ്യങളും ഒരുമിച്ചാര്‍ക്കും കിട്ടുകയുമില്ല.

നമുക്ക് ചുറ്റും വന്‍മതില്‍ പോലെ വിരിഞുനില്‍ക്കുന്ന പരിമിതികള്‍ക്കുള്ളിലിരുന്ന് സ്നേഹിക്കാനും, അതാസ്വദിക്കാനും ശ്രമിക്കുകയാണ് നാം വേണ്ടത്, അതല്ലാതെ നിര്‍മമലമായ സ്നേഹമെന്ന പ്രപഞ്ചസത്യത്തെ കളങ്കപ്പെടുത്തുംവിധം അനുഗ്രഹീതമായ സ്നേഹത്തെ അനുകരണത്തിലൂടെ പാതാളത്തിലോട്ട് ചവിട്ടിത്താഴ്ത്തല്ലേ....

5 comments:

പ്രയാസി said...

നല്ലതൊന്ന്

നല്ലൊരു പോസ്റ്റെന്നാ..

വികടശിരോമണി said...

അനുകരണത്തിൽ ഒരു കരണത്തിന്റെ കുറവുണ്ട്.

Rejeesh Sanathanan said...

പ്രകടനത്തിന് സ്നേഹം എന്ന വികാരത്തില്‍ ഒരു വലിയ പങ്കുണ്ടെന്നാണ് എന്‍റെ വിശ്വാസം. അപ്പോള്‍ സ്നേഹത്തെ അനുകരണത്തിന്‍റെ അല്ലെങ്കില്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ എങ്ങനെ നിര്‍വ്വചിക്കാന്‍ കഴിയും?

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
നല്ല ചിന്തകള്‍.

സ്നേഹമെന്നല്ല ഒന്നിലും അനുകരണം പാടില്ല.

ആശംസകള്‍

Unknown said...

it sooooooooooooooo gd...ninak ithrem kazhivundooooo...i cant beliveee !!!!!!!!!!superbbbbbb