Tuesday, September 22, 2009

ഈദ് മുബാറക്

മനസ്സും ശരീരവും കഴുകി ശുദ്ദിയാക്കി പുണ്യ റമളാനെ ആദരവോടെ ബഹുമാനിച്ച മനുഷ്യമനസ്സുകളില്‍ ആഹ്ലാദത്തിന്റെ കുളിര്മഷഴപെയ്യിക്കാനായ് വീണ്ടുമൊരു ചെറിയപെരുന്നാള്‍ വരവായ്.

തക്ബീറിന്‍ ദ്വനികളള്‍ ഉയരുമ്പോള്‍ മൈലാഞ്ചിയണിഞും ആശംസകള്‍ കൈമാറിയും പെരുന്നാളിനെ വരവേറ്റിരുന്ന നമുക്കിന്ന് അവയെല്ലാം ഒരു സാന്ത്വനത്തിന്റെ ഓര്മ്മികളുണര്ത്തു ന്ന വെറും അവശിഷ്ടം മാത്രം.

പുത്തന്‍ ഉടുപ്പുമണിഞ് പെരുന്നാള്‍ ആഘോഷിക്കുന്ന നാം നീണ്ടന ഒരുമാസത്തെ പ്രയത്നത്തിലൂടെ നേടിയെടുത്തതൊന്നും പെരുന്നാള്‍ ആഘോങ്ങളിലൂടെയായ് കുഴിവെട്ടി മൂടരുതേ എന്നോര്മ്മി പ്പിച്ചുകൊണ്ട് ഏവര്ക്കും എന്റെ ഹ്രദയം നിറഞ ചെറിയപെരുന്നാള്‍ ആശംസകള്‍.

Tuesday, March 31, 2009

കലാലയം

തുരുമ്പെടുക്കാത്ത ഓര്‍മ്മകള്‍ തീര്‍‍ക്കുന്ന മഴവില്ലിന്‍ കൊട്ടാരം



ഒരുവന്റെ പിറവി അവന്റെ അമ്മയിലൂടെയെങ്കില്‍, അവനെന്താ ഇങ്ങനെആയിപ്പോയേ? എന്ന ചോദ്യത്തിനു പുറകില്‍ അവന്‍ പഠിച്ച്, മറിച്ചു തീര്‍ത്ത കലാലയം എന്ന പുസ്തകത്തിലെ അനുഭവങ്ങള്‍ വളമായിമാറിയ നന്മയും തിന്മയുമടങ്ങിയ വഴികളാണ്. നമ്മുടെ ജീവിത വിജയത്തിനും, തോല്‍വിക്കും വഴിത്തിരിവായ് നില്‍ക്കുന്ന ഒരു സ്മാരകമാണ് നമ്മെ പഠിപ്പിച്ച് വളര്‍ത്തിയ കലാലയം. ജീവിതത്തെ തെറ്റിലേക്കും, ശരിയിലേക്കും വഴിതിരിച്ചുവിടുന്നതില്‍ നമ്മുടെ കലാലയത്തിന് അങ്ങേയറ്റം പ്രാധാന്യമുണ്ട്.

കലാലയത്തിന്റെ രൂപഭംഗിക്ക് തിലകം ചാര്‍ത്തുന്നവയാണ് ആ മതില്‍കെട്ടിനകത്ത് നിവര്‍ന്നുനില്‍ക്കുന്ന പ്ലാവും, മാവും, തെങ്ങുകളുമെല്ലാം. അവിടത്തെ വിശാലമായ കളിസ്ഥലവും, ഏക്കറുകളോളം വിരിഞുകിടക്കുന്ന കോളേജ് വളപ്പിലെ മരങ്ങളില്‍ കൂടുകൂട്ടിയ പക്ഷികളുടെ ക്ലാസിക്കല്‍ നാദങ്ങളും, അവിടുത്തെ മരച്ചുവട്ടില്‍ ഒത്തുകൂടിയുള്ള തമാശപറച്ചിലും, പരദൂഷണം പറച്ചിലുകളും, ക്ലാസ്സ് റൂമിനകത്തെ സുഖനിദ്രയും, പിന്നെ ഇടക്കിത്തിരി കത്തിഅടിക്കാനും, തങ്ങളുടെ എതിരാളികള്‍ക്കെതിരെയുള്ള ഗൂഢാലോചനകള്‍ക്കും മറ്റും വേദിയാവുന്ന കാന്റീനും, ഞാനിവിടെയെവിടെയെങ്കിലും നിന്നോളാം എന്റെ ആശാനേ എന്ന രൂപേണ ഒന്നൊഴിഞുമാറി നില്‍ക്കുന്ന പുസ്തകങ്ങളുടെ ഒരു കൊച്ചുവീടെന്ന് തന്നെ വിളിക്കാവുന്ന ലൈബ്രറിയും….അങ്ങിനെ എല്ലാമെല്ലാം; അന്നത് വല്യ പ്രാധാന്യത്തോടെയൊന്നും കണ്ടിട്ടില്ലെങ്കിലും ആ സാമ്രാജ്യത്തോട് വിടപറഞുപോയതില്‍പ്പിന്നെ ഓര്‍ക്കുമ്പോള്‍, വീണ്ടുമൊരു വിദ്ധ്യാര്‍ത്ഥിയായ് ആ മണ്ണില്‍ കാലുകുത്താന്‍തോനും.

കലാലയത്തിലേക്ക് കാലെടുത്തുകുത്തുന്ന ഓരോരുത്തര്‍ക്കും, അവിടത്തെ മുതിര്‍ന്ന തമ്പ്രാക്കന്‍മാര്‍ക്ക് വെറുമൊരു കൗതുകം മാത്രമായ, എന്തും ചെയ്യാന്‍ കഴിവുള്ള അലിഘിത അനുമതിയുടെപുറത്ത് കാട്ടികൂട്ടുന്ന പരിഹാസമേല്‍ക്കാതെ വന്നാല്‍, മുജ്ജന്മ സുക്രതം എന്നു തന്നെ വേണം പറയാന്‍. അവിടന്ന് രക്ഷപ്പെടണം എന്നു വെച്ചാല്‍തന്നെ അടവൊരുപാട് പയറ്റേണ്ടതായി വരും. അവസാനമത് ഒരു കയ്യാങ്കളിയിലേ അവസാനിക്കുന്നുള്ളൂ. കയ്യാങ്കളിയിലെത്തിയവര്‍ പിന്നീടവിടുത്തെ വമ്പന്‍ സംഘമായ് മാറുന്ന കാഴ്ച ഒരു സ്തിരം പല്ലവിയായ് മാറുന്നതും രസകരംതന്നെ.

പിന്നെപിന്നെ കണ്ടുമുട്ടുന്ന ഓരോ പുതുമുഖങ്ങളില്‍നിന്നും നമുക്കേറെ ഇഷ്ട്മെന്നുതോനുന്ന ഒരു കൂട്ടം ചങ്ങാതിമാരെ നമ്മള്‍ സ്രഷ്ടിച്ചെടുക്കുന്നു. ആ സ്രഷ്ടി ചിലപ്പോള്‍ കുറച്ചുകാലത്തേക്കുമാത്രമായേക്കാം, മറ്റുചിലത് വിടപറഞുപോകാന്‍ കലാലയം നമ്മോട് ആച്ഞാപിക്കും വരെ നിലനില്‍ക്കുകയും ചെയ്യും. ആ കൂട്ടുകെട്ടിലൂടെ നമുക്കറിയാവുന്നവയെല്ലാം യാതൊരുമടിയും, നാണവും കൂടാതെ തമ്മില്‍ പങ്കുവെക്കാനിടവരുന്നു. അതില്‍ പലതും നമുക്ക് ഗുണം ചെയ്യന്നതും, മറ്റു ചിലത് നമ്മെ നശിപ്പിക്കാന്‍ വരെ ശേഷിയുള്ളവയുമായേക്കാം.

വളര്‍ന്നുവരുന്ന ശരീരത്തോടൊപ്പം അവന്റെ മനസ്സില്‍ മുളച്ചുകൊണ്ടിരിക്കുന്ന പ്രണയത്തിന്റെ മുട്ടുകള്‍ അവിടെ കണ്ട് പരിചയിച്ച തനിക്കേറെ പ്രിയപ്പെട്ട തന്റെ കൂട്ടുകാരി ആയിരുന്ന, അല്ലെങ്കില്‍ ഒരുവാക്കുപോലും ഇന്നോളം മിണ്ടിയിട്ടില്ലാത്ത, ഒരുവളുടെ കാതില്‍ ‍ ചെന്നെത്തിക്കുമ്പോള്‍ മറുപടി ഒരു മര്‍ദ്ദനമോ, അല്ലെങ്കില്‍ ഇന്നോളം കേട്ടുവഴക്കമില്ലാത്ത വാക്കുകളുടെ കുത്തൊഴുക്കോ, അതുമല്ലെങ്കില്‍ നാണംകുണുങ്ങി ഒന്നും മിണ്ടാതെ ഒരു ചിരിതൂകി അകലുന്ന ഒരു നാടന്‍ പെണ്ണിന്റെ നിശ്കളങ്കതയോ, എന്തെന്നറിയാനുള്ള ആകാംക്ഷയില്‍ കാത്തുനിന്നതും ഒടുവിലവളുടെ ഇടറുന്ന സ്വരമെന്നില്‍ ഒരു കാമുകഭാവമുയര്‍ത്തിയതും, എല്ലാം ഓര്‍ത്താല്‍‍ അതനുഭവിച്ച ആരും ഒന്നു രോമാഞ്ചകഞ്ചുകനായിപ്പോകും.

നീണ്ടുനിവര്‍ന്ന് കിടക്കുന്ന വരാന്തകളില്‍ പ്രിയതമയുടെ കൈകോര്‍ത്ത് കിന്നരിച്ചുനടന്നതും, ആളൊഴിഞ ക്യാംപസിന്റെ ഇടവഴികളില്‍ തന്റെ കാമുകിയെ സ്വകാര്യമായൊന്ന് സ്നേഹിക്കാന്‍ ശ്രമിച്ചതും, അത് കണ്ട പ്രധാനദ്യാപകന്റെ ഗാംഭീര്യമുള്ള സ്വരത്തില്‍ കാതുകളില്‍ ഇടിവെട്ടായ് പെയ്തിറങ്ങിയ ഉപദേശങ്ങളും, അതും കഴിഞ് പോകുന്ന പോക്കില്‍ പുള്ളിക്കാരനെ മനസ്സില്‍ രണ്ട് തെറിവിളിച്ചപ്പോള്‍ അന്ന് മനസ്സിന് ലഭിച്ച ഒരു സുഖവും...ഇന്നോര്‍ക്കുമ്പോള്‍ ഒരു തമാശയാണെങ്കില്‍പോലും വേണ്ടീരുന്നില്ല എന്ന് മനസ്സില്‍ ഒരു കുറ്റബോധം തോനാതെയില്ല.

കാലം മായ്ക്കാത്ത മുറിവുകളില്ല എന്നുള്ള സത്യത്തെ തോല്‍പ്പിക്കുന്നവയാണ് കോളേജില്‍ അടിച്ചുപൊളിച്ചുനടന്ന കാലത്ത് മനസ്സിലേല്‍ക്കുന്ന ഏതൊരു മുറിവും. അതെന്നും മനസ്സില്‍ ഉണങ്ങാതെ, മായാതെ പച്ചകുത്തിയതുപോലെ കിടക്കും.

ആ ക്യാംപസിനെ പിരിയുന്ന നാള്‍ കണ്ണീരാലും, കൂട്ടക്കരച്ചിലുകളാലും എല്ലാവരും മതിമറന്ന് ആഘോഷിക്കും, ഇനിയെന്നിതുപോലൊരു സംഘമം തമ്മില്‍ എന്നറിയാതെ, വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍. ഫോണ്‍ വിളിക്കാമെന്നും മറ്റും പറഞ് സ്വയമാശ്വസിച്ച് പിരിയുന്ന കൂട്ടുകാര്‍, പക്ഷേ ജീവിതത്തിലേക്ക് തുളച്ചുകയറുന്ന തിരക്കുകള്‍ക്കിടയില്‍ പഴയ ആ സൗഹ്രദബന്ധത്തിന്റെ കണ്ണികള്‍ അറ്ററ്റുപൊയ്ക്കൊണ്ടിരിക്കും....

ഒരുപാട് പ്രതീക്ഷകളുടെ തൈകളുമായ് കലാലയത്തിന്റെ മതില്‍ക്കെട്ടിനകത്തെത്തി, അവയെ എല്ലാം വന്‍വ്രക്ഷമാക്കി മാറ്റാന്‍ നമുക്ക് കഴിയുന്നുവെങ്കിലും, അതിലെ ഒരില കരിഞുവീഴുന്ന ലാഘവത്തോടെ കലാലയജീവിതം എന്നെന്നേക്കുമായ് നമ്മില്‍നിന്നുമകന്നുപോകുന്നു, ഇനിയത് വെറും ഓര്‍മ്മ മാത്രം.

കോരിച്ചൊരിയുന്ന മഴയത്ത് മഴകൊള്ളാതിരിക്കാന്‍ എവിടെയെങ്കിലും ഒന്നു കയറിനില്‍ക്കവേ ആ മഴയുടെ ശീതള്‍ ഏല്‍ക്കുമ്പോള്‍ അനുഭവിക്കാവുന്ന ഒരു കുളിരുണ്ടല്ലോ, അതുപോലൊരു വികാരമായിരിക്കും വര്‍ഷങ്ങള്‍ക്കുശേഷം‍ കലാലയമെന്ന സ്മാരകത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ മുളയിടുന്നത്

എഴുതുവാനായ് ഒരുപാടുണ്ടെങ്കിലും, വിസ്ത്രതമായ പരീക്ഷാമുറിയില്‍ ഉത്തരക്കടലാസിനുമുന്നില്‍ അമ്പരന്ന്, എവിടന്ന് തുടങ്ങണം എവിടെയവസാനിപ്പിക്കണം എന്നറിയാതെ ഇരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഉത്കണ്‍ഠയും ഭീതിയുമാണ് മനസ്സുനിറയെ. എത്രതന്നെ പറഞാലും എഴുതുവാന്‍ ഇനിയുമെന്തൊക്കെയോ ബാക്കിയുണ്‍ടെന്ന പൂര്‍ണ്ണവിശ്വാസമുള്ളതിനാല്‍ ഈ ലേഖനം ഇവിടെ അവസാനിക്കുന്നില്ല, പകരം വിട്ടുപോയ നൊമ്പരങ്ങളും, കുറുമ്പുകളും, വീരക്രത്യങ്ങളും പിന്നെ നമ്മെ ഒരുപാട് ചിരിപ്പിച്ചതും കരയിപ്പിച്ചതുമായ; ആനന്ദത്തിനെയും, ആഹ്ലാദത്തിന്റേതുമായ നിങ്ങളുടെ ആ എരിവുള്ള ഓര്‍മ്മകളെ, അവനവന് സ്വന്തമായ വര്‍ണ്ണങ്ങളിലുള്ള വാക്കുകളാല്‍ കുറിച്ചുവെയ്ക്കാന്‍ കലാലയമെന്ന പുസ്തകത്തിലെ ഓര്‍മ്മകളുടെ അനന്തമായ താളുകളിതാ ഇവിടെ തുറക്കപ്പെടുന്നു....

Wednesday, December 10, 2008

ഈദ് മുബാറക്ക്

നന്മയുടെ പ്രതീകമായ മറ്റൊരു പെരുന്നാള്‍ കൂടി വരവായ്. വാക്കിലും നോക്കിലും പ്രവര്ത്തിതയിലും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും നറുമണം വീശീക്കൊണ്ട് അങ്ങകലെ പള്ളികളില്നിംന്നും തക്ബീര്‍ ദ്വനികള്‍ ഉയരുകയായ്. വലിയപെരുന്നാളിന്റെ അഴക് വിരിയുന്ന ഈ വേളയില്‍, ബോംബുകളാലും ഭീകരപ്രവര്ത്തിരാലും മനുഷ്യമനസ്സുകള്ക്കേ്റ്റ മുറിവുകള്ക്ക് സ്വാന്തനമാകാന്‍ ബലിപെരുന്നാളിന്റെ തക്ബീര്‍ നാദങ്ങള്ക്ക് കഴിയുമാറാകട്ടെ എന്ന പ്രാര്ത്ഥെനയോടെ എല്ലാവര്ക്കും എന്റെ ഹ്രദയം നിറഞ വലിയപെരുന്നാള്‍ ആശംസകള്‍ നേര്ന്നു കൊള്ളുന്നു.

സത്യവും സംസ്ക്കാരവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ, ജനങ്ങള്ക്കുസനേരെയുള്ള അനീതിക്കും അക്രമങ്ങള്‍ക്കുമെതിരെ പൊരുതിജയിക്കാന്‍ ചുറുചുറുക്കുള്ള ചുണക്കുട്ടികളായ യുവാക്കളെയാണ്‌ ആവശ്യം. അതുകൊണ്ട് ഉണരുവിന്‍ യുവാക്കളേ നാളെയുടെ നമുക്കും,നമ്മുടെ മക്കള്ക്കുംക, കുടുംബത്തിനും, സമൂഹത്തിനും വേണ്ടി പൊരുതുവാന്‍ തയ്യാറെടുക്കുവിന്‍, അല്ലെങ്കില്‍ ഈ ഭൂമിയില്‍ നശിക്കാതെ അവശേഷിക്കുന്നത് ദേഷ്യവും, പകയും, അഹങ്കാരവും പോലുള്ള അജീര്ണ്ണം മാത്രമായിരിക്കും.

Thursday, December 4, 2008

അത്ഭുതജീവി


ലോകത്തിലെ സര്‍വചരാചരങളുടേയും അടിവേര് കണ്ടെത്തുവാനും, അത് കടയോടെത്തന്നെ പിഴുതെറിയാനും കഴിവുള്ള ഒരേ ഒരു അത്ഭുതജീവി; ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ വെച്ച് അത് മനുഷ്യന്‍ മാത്രമാണ്‌. അതില്‍ ഒരാളാണ് ഞാനും നിങളുമെല്ലാം. ആയാത്ര ഇന്നിതാ പ്രപഞചത്തിന്റെ ഉത്പത്തിയില്‍ ചെന്നെത്തിനില്‍ക്കുന്നു.

ഭൂമിയില്‍ സ്രഷ്ടിക്കപ്പെട്ട ആദ്യ പുരുഷനും, സ്ത്രീയും; അതില്‍നിന്നുണ്ടായതെന്ന് നാം ഇന്നോളം വിശ്വസിച്ചുപോന്ന ഇന്നത്തെ പുത്തന്‍തലമുറവരെ. മാറ്റങളുടെ മാന്ത്രികശക്തികൊണ്ട് ലോകത്തിന് പഴമയില്‍നിന്നും വളരെ വിഭിന്നമായിത്തന്നെ ഇന്നുകാണുന്ന ഇതുപോലൊരു അനിര്‍വചനീയ ഗ്രഹത്തിലെ ജീവിതശൈലിക്കിത്രയേറെ മാറ്റങള്‍ വന്നുതുടങിയതുതന്നെ മനുഷ്യനെന്ന മന്ത്രവാതിക്ക് ദൈവം കനിഞരുളിയ ചിന്തിക്കാനുള്ള ഒരേ ഒരു കഴിവിന്റെ പരിണിതഫലം കൊണ്ടൊന്നുമാത്രമാണ്. പ്രായത്തിനൊത്ത മാറ്റങള്‍ താനേ മനുഷ്യനില്‍ വന്നുകൊണ്ടിരിക്കും. ആ മാറ്റങള്‍ക്കൊപ്പം മനുഷ്യന്റെ കണ്ടുപിടിത്തങള്‍ക്കും പുരോഗതിപ്രാപിക്കും.

മാറ്റം അത് അനിവാര്യംതന്നെ; മാറ്റം ആഗ്രഹിക്കാത്തവരായിട്ടാരാ ഉള്ളത്..?

പത്തുമാസം ഗര്‍ഭപാത്രത്തിലെ മുഴുവന്‍ സംരക്ഷണങളുമേറ്റുവാങി ഗര്‍ഭപാത്രം മുഴുവനായി അടക്കിവാണ് ഇരുണ്ട ആ ലോകത്തിനി കാത്തുനില്‍ക്കാaന്‍ വയ്യാതെ തന്റെ ഉത്ഭവംതേടി പത്തുമാസവും, അതിനുമുന്‍പുമായി കരഞുകൊണ്ട് ഒരു പിഞ്ചുകുഞിതാ അനുഗ്രഹങളുടെ നിറകുടവുമേന്തി ഈ മണ്ണിലോട്ട് വരവായ്.

അവനെ കാണുവാനും കെട്ടിപ്പിടിച്ചുമ്മവെക്കാനും സ്നേഹിക്കാനും എല്ലാറ്റിനും ഒരുപാട്പേര്‍ കാത്തുനില്‍പുണ്‍ടാവും, വരിവരിയായ്. പിന്നീടങോട്ട് സ്നേഹത്തിന്റെയും, ലാളനയുടെയും, തലോടലുകളുടെയും, താലോലങളുടെയെല്ലാമായ് അമ്മയുടെ മാറിലും, മടിയിലും, തോളിലുമായുള്ള ഒരു നീണ്ട സുഖവാസം.

ആ സുഖജീവിതം അവസാനിപ്പിച്ച് അമ്മയുടെ മാറില്‍നിന്നും മണ്ണിലേക്ക് പിച്ചവെച്ചിറങുമ്പോള്‍ നാം അറിയുന്നില്ലല്ലോ; അത്രയേറെ സ്നേഹവും, സംരക്ഷയും നമുക്കീ ജീവിതത്തില്‍ ഇനി ലഭിക്കില്ലാ എന്ന്..!!!

അങിനെ പിച്ചവെച്ച് കളിക്കൂട്ടുകാരോടൊത്ത് ആടിത്തിമിര്‍ക്കുന്ന കാലത്തിലെ മറ്റൊരു കാല്‍വെപ്പ് പള്ളിക്കൂടത്തിന്റെ മുറ്റത്തോട്ടാണ്. അവിടെ ആടിയും പാടിയും രസിച്ച് മടുക്കുമ്പോഴേക്കും കലാലയജീവിതത്തിന്റെ മുള്‍മുനയിലോട്ടൊരു യാത്രവേണ്ടിവന്നേക്കും.

അവിടത്തെ പടിപ്പും അനുഭവങളുടെ ഭാണ്ഡക്കെട്ടുമേന്തി ഒരുജോലിതേടികണ്ടെത്താനാവും മനുഷ്യന്റെ അടുത്തജീവിതലക്ഷ്യം. പിന്നെ ഒരു ജോലിയാവുന്നു, ജീവിതത്തിനൊരു പങ്കാളിയാവുന്നു, അതിലൊരു കുഞുണ്ടാവുന്നു, അങിനെ എത്രയെത്ര മാറ്റങള്‍. അടുത്ത ലക്ഷ്യം തങളുടെ കുഞിന്റെ ഭാവിജീവിതം എങിനെയെങ്കിലും സുരക്ഷിതമാക്കണമെന്നുള്ളതാണ്, അതിനുവേണ്ടി മനുഷ്യന്‍ കാട്ടികൂട്ടുന്ന പരാക്രമങള്‍ക്ക് കയ്യും കണക്കുമില്ല.

മനുഷ്യന്റെ വയസ്സ് മരിക്കുന്തോറും അവന് ബന്ദുക്കളും, ശത്രുക്കളും കൂടിക്കൊണ്ടിരിക്കും, അവന്റെ ജീവന്‍ നിലക്കുന്നിടത്തോളം അതവനെ പിന്തുടരും. ഈവിതം ജീവിതത്തിലെ ഓരോ കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയില്‍ നമുക്ക് നഷ്ടമാവുന്നത് ഇനിയൊരിക്കലും തിരിച്ചുലഭിക്കാത്ത ജീവിതമുഹൂര്‍ത്തങളെയാണ്.

ഒടുവിലൊരുനാള്‍ നമ്മെതിരികെക്കൊണ്ടുപോകാന്‍ കാലനായ് മരണം നമ്മെ മാടിവിളിക്കാനെത്തുമ്പോള്‍ മനസ്സില്ലാമനസ്സോടെ സമ്മതംമൂളി നമുക്ക് വേണ്ടപ്പെട്ടവരെയെല്ലാം കണ്ണീരാല്‍ നിറച്ച് ഈ ഭൂമിയോടും, ദേഹത്തോടുമായ് വിടപറയുമ്പോള്‍, ചന്ദ്രനിലൊരു വീട് വാങുവാനായ് കയ്യിലുള്ളത് മുഴുവന്‍ വിറ്റുപെറുക്കികൂട്ടുന്ന മനുഷ്യനെന്ന അത്ഭുതജീവിയുടെ അവസാനമില്ലാത്തയാത്രക്ക് തിരിതെളിഞുകാണുമെന്നതില്‍ ശങ്കയുണ്ടോ..???

Monday, November 3, 2008

സ്നേഹം അനുകരണമാകയാല്‍...?


നമ്മുടെയെല്ലാം ചെറുതും വലുതുമായ അനേകായിരം കാല്‍പാടുകളമര്‍ന്ന, കറങിക്കൊണ്ടിരിക്കുന്ന ഈ ഉരുണ്ട ഭൂമിയില്‍ അതിലും വേഗതയില്‍ കറങുന്ന മനുഷ്യന്റെ മനസ്സിലെ സ്നേഹത്തിനുമാത്രം വേഗത ഒട്ടുമില്ല, ഉള്ളതോ പകുതിയും ക്രത്രിമമാര്‍‍ന്നതും.

ഉണ്ണാന്‍, ഉറങാന്‍, സ്വപ്നം കാണാന്‍ ഇവയൊന്നും പടിപ്പിച്ച് പരിശീലിപ്പിച്ച് വളര്‍ത്തി‍യെടുക്കാന്‍ ഇവിടെ കലാലയങളില്ല, അധ്യാപകരില്ല. അല്ല അതിന്റെ ആവശ്യമില്ലതാനും, എല്ലാം മനുഷ്യജീവന് ജന്മസിദ്ധം. അതുപോലെതന്നെയാണു സ്നേഹവും, അതും ആരും ആര്‍ക്കും പടിപ്പിച്ചുകൊടുക്കേണ്ടതില്ല; എങിനെ സ്നേഹിക്കണമെന്നും, എങിനെ അത് പ്രകടിപ്പിക്കണമെന്നതുമെല്ലാം.

ഒരു ജീവനുള്ള മനുഷ്യന് സംസാരിക്കാനും, നടക്കുവാനും, ഓടുവാനും, ചാടുവാനും എന്തിനും ഏതിനും അവന്റേതായ ഒരു ശൈലിയും, താളവും ഭാവവുമുണ്ട്. അതിനെയെല്ലാം തട്ടിതെറിപ്പിച്ച് അന്യരുടെ സ്നേഹമയമായ മധുരമേറുന്ന നിമിഷങളെ, പരിശുദ്ധമായ സ്നേഹം കൊണ്ട് പൊതിഞ നമ്മുടെ സ്വന്തം ജീവിതത്തില്‍ കലര്‍താന്‍‍ ശ്രമികുമ്പോള്‍ നമുക്ക് നഷ്ട്മാവുന്നത് നമ്മുടേത് മാത്രമായ സ്നേഹവികാരങളെയാണ്.

എന്തിന് മറ്റുള്ളവര്‍ സ്നേഹിക്കുമ്പോലെ അനുകരിക്കാന്‍ നാം ശ്രമിക്കുന്നത്...?
എന്താ നമുക്കറിയില്ലേ സ്നേഹിക്കാന്‍...?
എല്ലാം അറിയാം എങ്കിലും ഒരു പരീക്ഷണം അല്ലേ...?

അങിനെ അനുകരിച്ചാകര്‍ശിക്കാന്‍ ശ്രമികമ്പോള്‍ നാം അറിയുന്നില്ല പരമാര്‍ത്ഥമായ സ്നേഹമെന്തെന്ന്..അങിനെയുള്ളവരുടെ സ്നേഹത്തിനിരയാവുന്നവരും, ആ സ്നേഹത്തിന്റെ ഉടമാവകാശികളും തമ്മില്‍ കേവലം വാക്കുകൊണ്ടുള്ളൊരു സ്നേഹാഭിനയമായെ എനിക്കെന്റെയീ കണ്ണുകളിലൂടെ കാണാന്‍ കഴിയൂ...അതിനി ഇപ്പോ സ്വന്തം അമ്മയോടായലും, പെങളോടായലും, മകളോടായാലും, ഭാര്യയോടായാലും, കാമുകിയോടായാലും, കാമുകനോടായാലും.

നമുക്കാരോടെങ്കിലും സ്നേഹം തോനുന്നുണ്ടെങ്കില്‍, സ്നേഹിക്കാന്‍ തോനുന്നുണ്ടെങ്കില്‍ അവരോടായ് എന്റെ ചെറിയ ഒരപേക്ഷ;സ്നേഹിക്കണം, പക്ഷേ അതു നമ്മുടെയെല്ലാം ഉള്ളിന്റെയുള്ളിലെ ദൈവം നമുക്കറിഞുനല്‍കിയ സ്നേഹിക്കുവാനുള്ള നമ്മുടെ കഴിവും, കഴിവുകേടുകളും പ്രയോജനപ്പെടുത്തി മാത്രം. എല്ലാവര്‍കുമുണ്ട് പരിമിതികള്‍, അതോര്‍ത്ത് ആരും സങ്കടപ്പെടേണ്ടതില്ല. എല്ലാം ഭാഗ്യങളും ഒരുമിച്ചാര്‍ക്കും കിട്ടുകയുമില്ല.

നമുക്ക് ചുറ്റും വന്‍മതില്‍ പോലെ വിരിഞുനില്‍ക്കുന്ന പരിമിതികള്‍ക്കുള്ളിലിരുന്ന് സ്നേഹിക്കാനും, അതാസ്വദിക്കാനും ശ്രമിക്കുകയാണ് നാം വേണ്ടത്, അതല്ലാതെ നിര്‍മമലമായ സ്നേഹമെന്ന പ്രപഞ്ചസത്യത്തെ കളങ്കപ്പെടുത്തുംവിധം അനുഗ്രഹീതമായ സ്നേഹത്തെ അനുകരണത്തിലൂടെ പാതാളത്തിലോട്ട് ചവിട്ടിത്താഴ്ത്തല്ലേ....

Wednesday, October 15, 2008

സ്വപ്നം A Private Asset


സ്വര്‍ഗ്ഗം പോലൊരു സാമ്രാജ്യം ചെറിയൊരുതോതിലെങ്കിലും കൈവരിക്കാന്‍ കഴിഞെന്ന പ്രതീതിയല്ലേ ഓരോ സ്വപ്നവും, ഉറക്കമെന്ന അനിര്‍വചനീയ ലോകത്തുനിന്നും നമ്മെ തൊട്ടുണര്‍ത്തുന്നത്. നാം ഇന്നോളം അറിയാത്തതും, കണ്‍ടിട്ടില്ലാത്തതും, കേള്‍ക്കാത്തതുമായ ഒരു പ്രപഞ്ചത്തിലേക്ക് നമ്മെ കൂട്ടികൊണ്ടുപോയി, മനസ്സിലെ നാലുകെട്ടില്‍ മയക്കിയുറക്കിയ ഒരായിരം മോഹങളെയാണ് ഓരോരോ സ്വപ്നങളിലൂടെയായ് നാം പിറവിനല്‍കിക്കൊണ്ടിരിക്കുന്നത്.

ഒരിക്കല്‍ കണ്ട സ്വപ്നം പോലും നാം വീണ്ടും വീണ്ടും കാണാറില്ലേ...?
ഒരിക്കല്‍പോലും കാണാന്‍കൊതിക്കാത്ത ഒരുപാട് അവ്യക്തവും, ഭീകരവുമായ മുഖങളും നമ്മുടെ സ്വപ്നമാകും പൂന്തോപ്പില്‍ വിരിയാറില്ലേ...?

കണ്ടുമുഴുമിക്കാനാകാതെ പാതിവഴിയിലോ, അല്ലെങ്കില്‍ അതിന്റെ പരിസമാപ്തിയിലോവെച്ച് പരിപൂര്‍ണ്ണമായും ത്യജിക്കേണ്ടിവരുന്ന എത്രയെത്ര സ്വപ്നങള്‍...ഇവയുടെയെല്ലാം ശിഷ്ടഭാഗംകൂടി കാണാന്‍കൊതിച്ച് കണ്ണടച്ച് ഒന്നുകൂടുറങാന്‍ ശ്രമിച്ചാലോ ഉറക്കവുമില്ല സ്വപ്നവുമില്ല, ഇനിയിപ്പൊ ഉറങിയാല്‍ത്തന്നെ ചെന്നെത്തുന്നതോ വേറെയേതോ ഒരുസ്വപ്നലോകത്തും..

യാഥാര്‍ത്യമാകാന്‍ നന്നേ പ്രയാസമുള്ള എത്രയേറെ മോഹഭിലാഷങളെയാണ് നാം ദൈനം ദിനം സ്വപ്നങളിലൂടെയായ് വീക്ഷിച്ചറിയുന്നത്. വല്ലപ്പോഴൊക്കെയായി കാണുന്ന ചില ദുസ്സ്വപ്നങള്‍ സ്വപ്നമാകുന്ന രാജകൊട്ടാരത്തിലെ വെറും തോഴികള്‍ മാത്രമാണ്.

നമുക്കേറെ ആനന്ദം നല്‍കിയ ഇന്നലെകളുടെ പാതിരാവുകളില്‍ കടന്നുപോയ നിലാവുള്ള സ്വപ്നങളെ പുലരിതന്‍പ്രഭയില്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ പോകുന്ന നിസ്സഹായാവസ്ത എത്ര ദയനീയം അല്ലേ...?അങിനെ നിറവേറ്റാന്‍ കഴിയാത്ത ഒരുപാട് മോഹങളെയാണ് നാം സ്വപ്നങളിലൂടെ സഫലീകരിക്കുന്നത്.

വെളുപ്പിനെകാണുന്ന സ്വപ്നങളെല്ലാം ഫലിക്കുമെന്നുള്ള ആ പഴനഞ്ചന്‍ വിശ്വാസം ഇന്നും, പുതുമയുടെ പൂമ്പൊടിയേറ്റുകിടക്കുന്ന പുത്തന്‍ സംസ്കാരവും അംഗീകരിക്കുന്ന ഒന്നാണ്. വെളുപ്പിനെ കണ്ടത് മാത്രമല്ല, ഒന്ന് കണ്ണടക്കുമ്പോഴെക്കും മിന്നിത്തെളിയുന്ന മാസ്മരികതയുടെ മായാലോകത്ത് വിരിഞ, അവിശ്വസനീയമായ ഒരുസ്വപ്നമെങ്കിലും യാഥാര്‍ത്യ ജീവിതത്തില്‍ അനുഭവിച്ചറിയാത്തവര്‍ നമ്മുടെ ഇടയില്‍ ചുരുക്കം പേരെ കാണൂ. ആ ചുരുക്കം പേരില്‍ ചിലര്‍ക്ക് ഇതെല്ലാം ഇന്നോ നാളെയോ മറ്റന്നാളോആയി അനുഭവിച്ചറിയാന്‍ കഴിയുന്നവരുമായിരിക്കും.

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ എന്നും തോരാതെപെയ്യുന്ന മഴക്കായ് കൊതിക്കുന്ന ഓരോ മണല്‍ത്തരിയേയും പോലെ നമുക്കും കണ്ടുതുടങാം, ആഴമേറിയ സ്വപ്നങള്‍ അതിന്റെ അടിത്തട്ടോളം....

അനന്തമാം സ്വപ്നങളുടെ കൊടുമുടി കീഴടക്കും വരെ മരണം അങ് ദൂരെ ദൂരെ ദൂരെ.....

Monday, October 13, 2008

ബാല്യം


ബാധ്യതകള്‍ അറിയാത്ത കാലം

"വസന്തത്തിന്‍ വര്‍ണ്ണം വിതച്ച് നമ്മെ കൈവിട്ടുപോയ നമ്മുടെ ബാല്യം
കടന്നുവരില്ലൊരിക്കലും നാം പിന്നിട്ട ആ കുസ്രതികളും വിക്രതികളും "

എന്നെനും ഓര്‍ക്കാനായി ഒരുപാട് മധുരവും കയ്പേറിയതുമായ ഓര്‍മകള്‍ തന്ന ആ നാളുകള്‍. ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടില്‍ ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒരുപാട് രസിപ്പിക്കുന്ന ഓര്‍മ്മകള്‍ തന്ന പവിത്രതയുടെ പൂങ്കുല വിടര്‍ത്തിനിന്ന കാലം.

നമ്മുടെ സ്ക്കൂള്‍; ആ സ്ക്കൂളില്‍ നാം കാട്ടികൂട്ടിയ പരാക്രമങള്‍,

ആദ്യമായി കണ്ട സിനിമ;ആ സിനിമയുടെ വിശേഷങള്‍ കൂട്ടുകാരോട് പറയുമ്പോള്‍ നമ്മെയെല്ലാം ആയിരംനാവുള്ള അനന്തനാക്കിയ നിമിഷങള്‍‍, ആ ഒരു സിനിമ കാണാന്‍ വീട്ടില്‍ നിന്നും പറഞയക്കില്ലാ എന്നുള്ള താക്കീത് നിലനില്‍ക്കുന്ന കാരണത്താലും, പോയെന്നെങാനും വീട്ടില്‍ അറിഞാല്‍ കൊള്ളേണ്ടി വരുന്ന തല്ലിന്റെ ചൂടും ഓര്‍ത്ത്, ഇല്ലാത്ത കാരണവും പറഞ്, അടി കൊള്ളാതെ പിടിച്ചു നില്‍ക്കാന്‍ ഒന്നിനു പുറകേ നൂറ് നൂറ് കള്ളങള്‍ പറയേണ്ടി വന്ന നിസ്സഹായ വേളകള്‍, കഷ്ടിച്ച് ആ ഒരു സിനിമ കാണാന്‍ വേണ്ടി മാത്രമായി വരുന്ന ട്ടിക്കറ്റിനുള്ള തുട്ട് വീട്ടുകാരുടെ കണ്ണ് വെട്ടിച്ചും, കട്ടെടുക്കേണ്ടി വരുന്നതുമായ ദുര്‍ബല കാലം,

ആദ്യമായ് പൂവിട്ട പ്രണയം, ആ പ്രണയത്തിനുവേണ്ടി സഹിച്ച തല്ലുകള്‍, അവസാനം അവള്‍ അവളുടെ പാട്ടിനുപോയി കല്യാണം കഴിച്ചതും, ആ കല്യാണത്തിനു പുത്തന്‍ കുപ്പായമണിഞ് കൂട്ടുകാരെയുംകൂട്ടിപ്പോയി വയറു നിറയയെ ബിരിയാണികഴിച്ചതുമെല്ലാം മറക്കുവാനാകുമോ ഈ ഉടലില്‍ ജീവനുള്ളിടത്തോളം.....

ആദ്യമായി എറിഞു വീഴ്ത്തിയ മാങ, ആ ഏറ് മാവിലോ മാങയിലോ കൊള്ളാതെ തെക്കേലെ തങ്കമ്മണിചേച്ചീടെ വീടിന്റെ ഓടും, ജനല്‍ച്ചില്ലുകളും തകര്‍ത്ത അസുലഭ നിമിഷങള്‍ ഉടല്‍ മണ്ണോട് ചേരുന്ന നാള്‍ വരെ മറക്കാനാവാത്തയത്രക്കും നമ്മുടെ ജീവിതത്തോട് ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഒന്നാണ്.

കളിക്കൂട്ടുകാര്‍, മഴക്കാലം, മാതാപിതാക്കള്‍ തല്ലിയ ആ നിമിഷം അങിനെയങിനെ ജീവതത്തിലെന്നും താലോലിക്കാനുള്ള ഒരുപാടൊരുപാടൊരുപാട് നയനസുഭഗമായ വിരളമായിട്ടുള്ള ഓര്‍മ്മകള്‍ തന്ന ആ ബാല്യം എത്ര കോടികള്‍ ചിലവഴിച്ചാലും ഇനിനമുക്കാസ്വദിച്ചറിയാന്‍ സാധിക്കില്ല.

കുട്ടിക്കാലത്തുമാത്രം കിട്ടുന്ന ആനന്ദത്തിന്റെയും, ഏതൊരുവസ്തുവിനോടും കാണിക്കുന്ന കുട്ടിത്തത്തിലെ അദ്ഭുതാന്തരീക്ഷത്തിന്റെയെല്ലാമായ ഒരു ചേരുവയുണ്ട്, അത് കുറച്ചുകൂടി വലുതാകുമ്പോള്‍ നമ്മില്‍നിന്നും നഷ്ടപ്പെട്ടുപോകുന്നു. കാണുന്ന ഏതൊരുവസ്തുവും എന്തെന്നും ഏതെന്നും അറിയാനുള്ള ഭാല്യകാലത്തെ ആ ആവേശം പ്രശംസനീയംതന്നെ. കുട്ടിമനസ്സിന്റെ തനിമയും നന്മയുള്ള ചുറ്റുപാടിന്റെ തനിമയും തമ്മില്‍ ചേരുമ്പോള്‍ ലഭിക്കുന്ന അനുഭൂതിക്ക് പകരം വെക്കാന്‍ ഒന്നുമില്ല.അത് ഓര്‍മ്മയിലൂടെയെങ്കിലും ആസ്വദിക്കാന്‍ സാധിക്കുന്നത് തന്നെ മുജ്ജന്മസുക്രതം...

പട്ടണങളിലേക്ക് കൂടുമാറിയ ഇന്നത്തെ പുത്തന്‍ സംസ്കാരത്തെ വിളിച്ചോതുന്ന മുന്തിയ തറവാട്ടിലെ തിരക്കേറിയ രക്ഷിതാക്കള്‍ക്ക് തന്റെ കുട്ടികളോട് അല്പം സ്നേഹം പ്രകടിപ്പിക്കാനോ, എന്തിന് കാതില്‍ ഇത്തിരി സ്നേഹവാക്കുകള്‍ മന്ത്രിക്കാനോ ഒന്നും ഒട്ടും സമയം ഉണ്ടാകാറില്ല, ഉണ്ടാകതെയല്ല, അതിനുവേണ്ടി സ്വല്പം സമയം കണ്ടെത്താന്‍ മെനക്കെടാറില്ല എന്നുള്ളതാണ് യാഥാര്‍ത്യ വസ്തുത. അങിനെയുള്ള ഇന്നത്തെ തലമുറയില്‍പെട്ട ആ കുട്ടിക്കാലത്തേക്കാള്‍ എത്ര മനോഹരമാണ്; കുന്നിലും വയലിലും പാടത്തും പറമ്പിലും ഓടിനടന്നുല്ലസിച്ച് നമ്മെ എന്നെന്നേക്കുമായ് ഉപേക്ഷിച്ചുപോയ ആ കാലം, ആ ബാല്യം. അതോര്‍ക്കുമ്പോള്‍ രോമാഞ്ചിതരാകാത്തവരുണ്ടോ നമുക്കിടയില്‍....?

എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കാട്ടികൂട്ടിയ കോപ്രാട്ടികളെക്കുറിച്ചോര്‍ക്കുമ്പോള്‍, ആ ഓര്‍മ്മകളെ അയവിറക്കുമ്പോള്‍ കൈവരുന്ന ആ ഒരു സുഖമുണ്ടല്ലോ അത് എത്രയേറെ ഭംഗിവാക്കുകള്‍കൊണ്ട് പ്രകീര്‍ത്തിച്ചാലും അനുഭവച്ചറിയാനാവില്ല എന്നുള്ളത് സങ്കടകരംതന്നെ.

ഓര്‍മ്മയില്‍ എന്നും ഹരിതഭംഗിയോടെ പീലിവിടര്‍ത്തിനില്‍ക്കുന്ന ബാല്യത്തിന്റെ കുസ്രതികളും വിക്രതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക..? ബാല്യത്തിന്റെ; വാക്കുകള്‍കൊണ്ട് നിര്‍വചിക്കനാകാത്ത സൗന്ദര്യത്തിന്റെ ശോഭ മുഴുവന്‍ വിടര്‍ത്തിനില്‍കുന്ന ഒരു പൂങ്കുലയാണീ സ്മരകള്‍. അങിനെയുള്ള ഈ ഓര്‍മ്മകള്‍ നാളെയുടെ ഇടവഴികളിലേക്ക് പിച്ചവെച്ചിറങുന്ന നമ്മുടെ ഹ്രദയത്തില്‍ എന്നും ഉണര്‍വേകുന്ന ഒരു പുതുജീവന് വളമാകട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട്…